പാര്‍ട്ടികള്‍
നാട്ടിലെത്രയാണ് പാര്‍ട്ടികള്‍
ഒന്നും രണ്ടും മൂന്നുമല്ല.
കിളിരൂരും കവീയൂരും
എന്തോ ചീഞ്ഞൊടുങ്ങിയതും
സന്യാസി വേഷത്തില്‍ പാര്‍ട്ടിക്കാര്
പ്രസ്ഥാവനയുടെ പുകിലുയര്‍ത്തി,
പ്രതികളിലാര്‍ക്കും ഞങ്ങടെ കൊടിയുടെ നിറമല്ലെന്ന്
പാമോയില്‍, ലാവ്‌ലിന്‍
അഴിമതിയെക്കുറിച്ച് ചര്‍ച്ചായോഗം.
അധികാര വ്യവസ്ഥയെ എങ്ങനെയത് കാര്‍ന്നു തിന്നുന്നുവെന്ന്
സെമിനാര്‍ പൊടിപൊടിച്ചു.
വേദിയും കൊടിയും മാറി പരിപാടികള്‍ തിമിര്‍ത്തു പെയ്‌തു.
കലാപം കൊടിയുയര്‍ത്തി പൊടി പടര്‍ത്തി
ജനം ഉറക്കെച്ചോദിച്ചു
ഇറ്റി വീണ രക്തത്തിന്റെ നിറമെന്തെന്ന്.
വാള്‍പിടിയില്‍ ഉണങ്ങിയുറച്ച രക്തപ്പാടിലേക്ക്
കിനിഞ്ഞിറങ്ങിയ വിയര്‍പ്പ് തുളളിക്ക്
ചുവപ്പ് നിറമല്ലെന്ന്,
പച്ച നിറമല്ലെന്ന്,
കാവി നിറമല്ലെന്ന്.
പാര്‍ട്ടിക്കാര്‍ അവസാനം
കയ്യേറ്റക്കാര്‍ കാട്ടിലുണ്ടെന്നറിഞ്ഞ്
തെരുവിലും , ചാനലിലുമവര്‍വിളിച്ചു പറഞ്ഞു.
പിടിച്ച് കെട്ടിന്‍ അവരെ,
കണ്ടുകെട്ടിന്‍ സര്‍ക്കാര്‍ വകകള്‍.
കലാപത്തിലും കയ്യേറ്റത്തിലും
വാണിഭത്തിലുമൊന്നും ഞങ്ങളില്ലെന്ന് പാര്‍ട്ടിക്കാര്
കൂരയില്‍ തപ്പി, കുമ്പിള്‍ കാട്ടി
കോരന്‍മാര്‍ പറഞ്ഞു; ഇവിടെയുമില്ലെന്ന്.
നമുക്ക് നമ്മെ നോക്കുന്ന പാര്‍ട്ടികളില്ല!!`അഴിമതിക്കാരില്ലാത്ത'
`കയ്യേറ്റക്കാരില്ലാത്ത'
`വാണിഭക്കാരില്ലാത്ത'
`കാപാലികരില്ലാത്ത' പാര്‍ട്ടികളേ ഉള്ളൂ!!
No comments:
Post a Comment