Wednesday, March 11, 2009

ഉറക്കം

ഇരുട്ടിന്റെ പുതപ്പ്‌ വലിച്ച്‌ കീറി

നഗരത്തെ വിളിച്ചുണര്‍ത്തിയ

സുര്യ വര്‍ഷം കരിച്ചു കളഞ്ഞത്‌

തിണ്ണയുറക്കിന്റെ മോഹസ്വപ്‌നങ്ങളെയാണ്‌

വിലകൊടുത്താല്‍ കിട്ടുന്നത്‌

മെത്ത മാത്രമെന്ന്‌, മൊഴി

കൊട്ടാരങ്ങളില്‍ നിശ പൂക്കുന്നത്‌

മയക്കു ഗുളികക്ക്‌ വീര്യം കൂടുമ്പോഴാണത്രെ.

ഉണര്‍ച്ചയില്‍ ഉറക്കം സ്വപ്‌നം കാണുന്നവ

ര്‍ജീവിതത്തിന്‌ പുതിയ തത്വങ്ങള്‍ തേടട്ടെ,

No comments:

Post a Comment