Wednesday, October 27, 2010

സമരം
വിളിച്ചു പറയുന്നത് കേള്‍ക്കുന്നില്ല
അടക്കം പറച്ചില്‍ തെളിമയില്‍ കേള്‍ക്കാം
കണ്ണു കണ്ടിട്ടും ചുറ്റും കാണുന്നില്ല
അന്ധനു വെളിച്ചം സഹിക്കുന്നില്ല
ചുമരുകള്‍ക്കപ്പുറത്ത്, 'ഹായ് എന്തൊക്കെയാണ്'?
ഗ്ലാസിലുള്ളിലേക്ക് നോട്ടം കടക്കുന്നില്ല.
കസേരകള്‍ക്ക് മിന്നല്‍ വേഗത
വാഹനങ്ങള്‍ക്ക് അനക്കമില്ല.

No comments:

Post a Comment